car-

ശ്രീനഗർ: ജമ്മുകാശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം. രംബാൻ ജില്ലയിലെ ബനിഹലിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് സമീപം കാർ പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ നടന്ന സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് ജമ്മു-ശ്രീനഗർ പാതയിൽ ഗതാഗതം നിറുത്തിവച്ചു.

എൽ.പി.ജി സിലിണ്ടറുകളും സ്ഫോടകവസ്തുക്കളും നിറച്ച ഹ്യൂണ്ടായ് സാൻട്രോ കാർ സ്ഫോടനത്തിൽ പൂർണമായും കത്തിയമർന്നു. 10 ഓളം വാഹനങ്ങളായിരുന്നു സി.ആർ.പി.എഫിന്റെ വ്യൂഹത്തിലുണ്ടായിരുന്നത്. അതേസമയം, വാഹനവൂഹത്തിന് ഏറെ അകലത്തിലായിരുന്നു സ്ഫോടനം നടന്ന കാർ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സി.ആർ.പി.എഫിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായി ഇതിനെ കരുതാനാകില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.