lucifer-car

തിയേറ്ററുകൾ പൂരപ്പറമ്പാക്കി ജൈത്രയാത്ര തുടരുകയാണ് മോഹൻലാലിന്റെ ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്‌ത ചിത്രം മലയാള സിനിമയ്‌ക്ക് മറ്റൊരു റെക്കാർഡ് സമ്മാനിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്‌റ്റീഫൻ നെടുമ്പള്ളിയെന്ന കരുത്തനായ രാഷ്‌ട്രീയ നേതാവായി ലാൽ എത്തുമ്പോൾ ആവേശം വാനോളമുയരുകയാണ്. എന്നാൽ ഇവിടെ സ്‌റ്റീഫൻ നെടുമ്പള്ളിയെ കൂടുതൽ മാസാക്കുന്ന ഒരു കഥാപാത്രം ലൂസിഫറിലുണ്ട്. മറ്റാരുമല്ല KLT 666 എന്ന നമ്പരുമായി എത്തുന്ന ലാൻഡ് മാസ്‌റ്റർ, സ്‌റ്റീഫന്റെ കറുത്ത കുതിര.

ചിത്രത്തിൽ മാസ് വാരിവിതറി ലാലേത്തുമ്പോൾ അകമ്പടിയായി എത്തുന്നത് ഈ കറുത്ത കുതിരയാണ്. നടൻ നന്ദുവാണ് ലാൻഡ് മാസ്‌റ്ററുടെ 'ശരിക്കും മുതലാളി'. നേരത്തെ ഒരു അഭിമുഖത്തിൽ നന്ദു തന്നെ ഇത് വ്യക്തമാക്കിയിരുന്നു. അടുത്തിടെ കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രിയപ്പെട്ട വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ താരം വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് വച്ച് വളരെ അപ്രതീക്ഷിതമായാണ് നന്ദു ലാൻഡ് മാസ്‌റ്ററെ കണ്ടു മുട്ടുന്നത്. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ താരം കാറിന് അഡ്വാൻസ് നൽകുകയും ചെയ്‌തു. 1956 മോഡലാണ് ഈ കറുത്ത കുറുമ്പൻ.

ലാൻഡ് മാസ്‌റ്ററുടെ കൂടുതൽ വിശേഷമറിയാം-