shanimol

ആലപ്പുഴ: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന്റെയും ഭർത്താവിന്റെയും പേരിൽ ഒന്നരക്കോടി വിലമതിക്കുന്ന ഭൂസ്വത്തുക്കളുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെയും ഭാര്യയുടെയും പേരിൽ 45 ലക്ഷത്തിന്റെ ഭൂസ്വത്തുക്കളുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ കണക്കാണിത്. ആരിഫിന്റെ കൈവശം 40,000 രൂപയും ഭാര്യയുടെ കൈവശം18,000 രൂപയുമുണ്ട്.
ആരിഫിന്റെ പേരിൽ ബാങ്കിൽ 1.07 ലക്ഷം നിക്ഷേപമുണ്ട്. ഭാര്യയുടെ ബാങ്ക് നിക്ഷേപം 27.90 ലക്ഷം. ആരിഫിന്റെ പേരിൽ 2016 മോഡൽ ഹുണ്ടായ് ക്രീറ്റയും ഭാര്യയുടെ പേരിൽ ഹോണ്ടാ ജാസും ഹോണ്ടാ ആക്ടിവയും മകന്റെ പേരിൽ വെസ്‌പാ സ്‌കൂട്ടറുമുണ്ട്. ഭാര്യയ്‌ക്ക് 138 ഗ്രാം സ്വർണമുണ്ട്. ഭവനവായ്‌പയായി 2.11 ലക്ഷവും ഭാര്യയ്‌ക്ക് വായ്‌പ, ചിട്ടി ഇനങ്ങളിൽ രണ്ടു ലക്ഷം രൂപയും ബാദ്ധ്യതയുമുണ്ട്.

ഷാനിമോളുടെ കൈവശം 4.30 ലക്ഷവും ഭർത്താവിന്റെ കൈയിൽ 4.10 ലക്ഷവുമുണ്ട്. ബാങ്ക് നിക്ഷേപം 39,024 രൂപ. ഭർത്താവിന്റെ ബാങ്ക് നിക്ഷേപം 6.85 ലക്ഷം. ഷാനിമോളുടെ പേരിൽ 2009 മോഡൽ ടൊയോട്ട ഇന്നോവ കാറും ഭർത്താവിന്റെ പേരിൽ മാരുതി റിറ്റും യമഹ സ്‌കൂട്ടറുമുണ്ട്. 140 ഗ്രാം സ്വർണവുമുണ്ട്.