child

തിരുവല്ല: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവല്ല തിരുമൂലപുരം കൊച്ചുതടത്തിൽ ജോസഫ് ആന്റണിയുടെയും മേരി ആന്റണിയുടെയും മകൻ ബെൻസ്റ്റീൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ന് മാതാവ് കുഞ്ഞിന് മുല കൊടുക്കുന്നതിനിടയിൽ പാൽ തൊണ്ടയിൽ കുടുങ്ങുകയും മൂക്കിലൂടെയും വായിലൂടെയും പത വരികയും ചെയ്തു. പെട്ടെന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശൂപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ബ്ലെസ്സി, ബെൻസി, ബെൻസ്സൻ എന്നിവരാണ് മറ്റ് മക്കൾ.