thej-

ചണ്ഡിഗഡ്: സൈനികക്യാമ്പിൽ ലഭിക്കുന്നത് നല്ല ആഹാരമല്ലെന്ന് പറഞ്ഞുകൊണ്ട് വീഡിയോ പുറത്തുവിട്ടതിന്റെ പേരിൽ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സൈനികൻ തേജ് ബഹാദൂർ യാദവ് മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കും. സ്വതന്ത്രസ്ഥാനാർത്ഥിയായി താൻ മത്സരിക്കുന്ന വിവരം തേജ് പ്രതാപ് തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. സൈന്യത്തിലെ അഴിമതി ഇല്ലാതാക്കലാണ് എന്റെ ലക്ഷ്യം. ഞാനത് തുറന്നുകാട്ടുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ഞാൻ പുറത്താക്കപ്പെട്ടു - തേജ് പറഞ്ഞു. വീഡിയോ ഇട്ടതിന്റെ പേരിൽ അച്ചടക്കലംഘനം ആരോപിച്ച് 2017ലാണ് തേജ് പ്രതാപിനെ പുറത്താക്കിയത്.