yamandan

ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ടീസർ പുറത്തിറങ്ങി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്‌ണൻ - ബിബിൻ ജോർജ് എന്നിവർ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാർ. സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ നാദിർഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിർമ്മാണം.