ന്യൂഡൽഹി: കർണാടകയിൽ ആദായനികുതിവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി കുമാരസ്വാമി അടക്കമുള്ള നേതാക്കൾ തെരുവിലിറങ്ങിയത് 'സെൽഫ് ഗോളാ"ണെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി. റെയ്ഡ് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചായിരുന്നു കർണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് നേതാക്കളുടെ പ്രതിഷേധം.
കോൺഗ്രസും ജെ.ഡി.എസും ചേർന്ന് ആരോപണമുന്നയിക്കുന്നതിൽ ഒരു ചേർച്ചയുമില്ലല്ലോയെന്നാണ് ജയ്റ്റ്ലി ഫേസ്ബുക്കിൽ കുറിച്ചത്.