1. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്‍ പീഡനത്തിന് ഇരയായെന്ന് പൊലീസ്. പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് എതിരെ പൊലീസ് പോക്‌സോ ചുമുത്തും. പ്രതി മയക്കുമരുന്നിന് അടിമയെന്നും ഇത്തരം സ്വാഭാവക്കാരനെന്നും പൊലീസ്. സംഭവെ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
2. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു കുട്ടിയ്ക്ക് വെന്റിലേറ്ററിന്റെ സഹായം തുടാന്‍ വിദ്ഗധ വൈദ്യ പരിശോധന സംഘം നിര്‍ദ്ദേശിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദഗ്ധ സംഘം. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലുള്ള കുട്ടിയുടെ നിലവിലെ ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
3. കുട്ടിയെ രക്ഷിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ആരോഗ്യമന്ത്രി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷവും കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. കുട്ടിയുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. കേസില്‍ അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ, കുട്ടി മര്‍ദ്ദനത്തിന് ഇരയായ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിന് എതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു.
4 രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യത എന്ന കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകള്‍ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്.
5 സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ വ്യോമസേന, പൊലീസ് എന്നീ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം. ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ ഭീകരര്‍ ലക്ഷ്യമിടുന്നത് നിയമസഭകള്‍, കോടതികള്‍, തന്ത്രപ്രധാന കെട്ടിടങ്ങള്‍ തുടങ്ങിയവ. സുരക്ഷാ നിര്‍ദ്ദേശം നിലനില്‍ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള്‍ പറന്നത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
6 ഓയൂരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചത്, ഭര്‍ത്താവും ഭര്‍തൃമാതാവും പട്ടിണിക്കിട്ട് കൊന്നതെന്ന് പൊലീസ്. ഓയൂര്‍ സ്വദേശി തുഷാരയുടെ മരണകാരണം ഭക്ഷണം നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്ക് ഇടതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച തുഷാരയ്ക്ക് മരിക്കുമ്പോള്‍ ഭാരം 20 കിലോ മാത്രമായിരുന്നു.
7 മാര്‍ച്ച് 21നാണ് തുഷാര ഭര്‍തൃ ഗൃഹത്തില്‍ മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവരെ പൂയപ്പള്ളി പൊലീസ് അറസറ്റ് ചെയ്തു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 21ന് തളര്‍ന്ന് വീണ തുഷാരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ദുരൂഹത പുറത്ത് വന്നത്.
8 ഒരു വര്‍ഷമായി മകളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നല്‍കാതിരുന്നത് എന്നും പ്രതികരണം. യുവതിയെ പീഡിപ്പിക്കുന്ന പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് നാട്ടുകാര്‍. 27 തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം
9 കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഫയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉത്തരവ് അടിയന്തരമായി ഇറക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍. മൊറട്ടോറിയം സംബന്ധിച്ച് ടിക്കാറാം മീണ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കി
10കര്‍ഷകരുടെ ദുരിതവും ദയനീയ അവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത് എന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ഡിസംബര്‍ 31 വരെ നീട്ടുന്നതിന് ആണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം തേടിയുള്ള ഫയല്‍ നേരത്തെ മടക്കിയിരുന്നു. രണ്ടാമത് നല്‍കിയ അപേക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടി എടുത്തത്
1. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, തിരുവനന്തപുരം പാറശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മുറിയതോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് മരിച്ചത്. കുഴഞ്ഞ് വീണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്നെന്ന് സംശയം. ആലപ്പുഴയില്‍ എട്ട് പേര്‍ക്ക് സൂര്യാതാപമേറ്റു. വയനാട് ഒഴികെ ഉള്ള ജില്ലകളില്‍ നാളെ വരെ കനത്ത ചൂട് തുടരുമെന്ന് ആണ് മുന്നറിയിപ്പ്.
2. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയ്ലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തി എന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റ് വെയിലേറ്റാലും പൊള്ളല്‍ ഉണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.