vellapali

മാവേലിക്കര: കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന് ബി പ്ലസ് ഗ്രേഡോടെ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അംഗീകാരം ലഭിച്ചു. ഹൈദരാബാദ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.വി.എസ്.എസ്.കുമാർ, സിൽചാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഡയറക്ടർ ഡോ.കെ.എൻ. പാണ്ഡെ, ഡോ. വിനിത സാഹു എന്നിവരടങ്ങിയ ടീമിന്റെ രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് കോളേജിന് അംഗീകാരം നൽകാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.

കോളേജിന്റെ അക്കാഡമിക് പ്രോഗ്രാമുകൾ, അദ്ധ്യയന- പഠനനിലവാരം, ഗവേഷണം, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, ഭൗതിക സാഹചര്യങ്ങൾ തുടങ്ങി പന്ത്രണ്ടോളം ഘടകങ്ങൾ വിലയിരുത്തലിന് വിധേയമാക്കിയ ശേഷമാണ് ഗ്രേഡ് നിശ്ചയിച്ചത്.

തുഷാർ വെള്ളാപ്പള്ളി ചെയർമാനും സുഭാഷ് വാസു ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്. എസ്.ബാബുരാജ് ട്രസ്റ്റ് ട്രഷററായും വി. സദാശിവൻ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.എച്ച്.ഗണേശൻ, അക്കാദമിക് ഡീൻ ഡോ.കെ.ജേക്കബ്, എ.ഒ. രാമചന്ദ്രൻ നായർ, ഡോ.മെൽവിൻ ജോസ്, പ്രൊഫ. പ്രിയ ഗ്രേസ്, പ്രൊഫ.രതീഷ് കുമാർ, ഡോ.മഞ്ജു, പ്രൊഫ. എസ്.ജി. സുമ, ഡോ.ബെന്നി തോമസ്, പ്രൊഫ. സുജിത്ത് എസ്.പിള്ള എന്നിവരാണ് പ്രോജക്ടിനു നേതൃത്വം നൽകിയത്.