app

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി പദത്തിലെത്തിയതോടെ കോൺഗ്രസിലും ആപ്പിനും പുതിയ ഊർജമെന്ന് റിപ്പോർട്ട്. കോൺഗ്രസിന്റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ചുകയറ്റമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 22 ശതമാനത്തോളം പേരാണ് ശക്തിയ്ക്കൊപ്പം ചേർന്നത്. ശക്തിയിൽ അംഗങ്ങളായിരുന്നവരുടെ എണ്ണത്തിലുമുണ്ട് വർദ്ധന, 54 ലക്ഷം 66 ലക്ഷമായി! കോൺഗ്രസിന്റെ ഏറ്റവും അടിത്തട്ട് മുതൽ മുകളിലേക്കുള്ളവർ ഉൾപ്പെട്ടതാണ് ശക്തി നെറ്റ്‌വർക്ക്. സ്ത്രീകളുടെ അംഗത്വവും 22 ശതമാനത്തിൽനിന്ന് 40 ആയി ഉയർന്നുവെന്നാണ് കണക്കുകളിൽ.

കോൺഗ്രസിന്റെ ഡാറ്റാ അനലിറ്റിക്സ് വിഭാഗം തലവൻ പ്രവീൺ ചക്രവർത്തിയാണ് ശക്തി ആപ്പ് വികസിപ്പിച്ചത്.

നിർണായകമായ മിക്ക വിഷയങ്ങളിലും പാര്‍ട്ടി തീരുമാനമെടുക്കുന്നത് ഈ ആപ്പിലൂടെ ചെറിയ പോളുകള്‍ നടത്തി അനുഭാവികളുടെകൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.