സുൽത്താൻപൂർ: സുൽത്താൻപൂർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് മനേക ഗാന്ധി. ഭർത്താവ് മരിച്ചതിന് ശേഷം താൻ എല്ലാം ദൈവത്തിന് സമർപ്പിച്ചെന്ന് പറഞ്ഞ മനേക, ഇന്ന്, പാർട്ടി പ്രവർത്തകരിലുള്ള ഉത്സാഹം കാണുമ്പോൾ ബി.ജെ.പി ജയിക്കുമെന്നാണ് താൻ കരുതുന്നതെന്നും വ്യക്തമാക്കി. ഇത്തവണ തന്റെ മകനായ വരുൺ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നാണ് മനേക മത്സരിക്കുന്നത്. മനേകയുടെ മണ്ഡലമായ പിൽഭിതിലാണ് വരുൺ ഭാഗ്യം തേടുന്നത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അമ്മയും മകനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുകയായിരുന്നു.