2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പരസ്യ ഇനത്തിൽ ചെലവഴിക്കപ്പെട്ട തുക 6.5 ദശലക്ഷം ഡോളർ ആണ്.അതായത്, 650 കോടി ഇന്ത്യൻ രൂപ. 2014-ലെ ഇന്ത്യൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവഴിക്കപ്പെട്ടതാകട്ടെ, 500 കോടി രൂപ. ഇത്തവണ ബി.ജെ.പി മാത്രം 600 കോടിക്കും 750 കോടിക്കും ഇടയിൽ തുക പരസ്യപ്രചാരണത്തിന് വിനിയോഗിക്കുന്നുവെന്ന് അറിയുമ്പോൾ എല്ലാ പാർട്ടികളും കൂടി പൊടിക്കുന്ന തുകയുടെ വലുപ്പം ഊഹിക്കാം.ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാകും നമ്മൾ വോട്ടു ചെയ്യാനിരിക്കുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നാണ് യു.എസ് മാർക്കറ്റിംഗ് വിദഗ്ദ്ധരുടെ കണക്കെടുപ്പ്.
രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ ചെലവ് തിരഞ്ഞെടുപ്പു കമ്മിഷന്ംറെ കർശന നിരീക്ഷണത്തിലായതോടെ യഥാർത്ഥ ചെലവ് പരമരഹസ്യം.. അല്ലെങ്കിൽ ചട്ടലംഘനത്തിന്ംറെ പേരിൽ സ്ഥാനാർത്ഥിക്ക് പിടിവീഴും. പരസ്യത്തിനും വിപണനത്തിനുമൊക്ക് രാഷ്‌ട്രീയ പാർട്ടികൾ പ്രൊഫഷണൽ ഏജൻസികളെ ഏർപ്പാടാക്കാൻ തുടങ്ങിയതോടെ അതിലൂടെ മറിയുന്നത് കോടികളെന്ന് കമ്മിഷനും അറിയാം. പക്ഷേ, രേഖകളിൽ എല്ലാം കണക്കൊപ്പിച്ചായിരിക്കും. ഈ പണമെല്ലാം എവിടെനിന്നു വരുന്നു എന്നു മാത്രം ചോദിക്കരുത്..