ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ ഉണർവുമായി പി.എസ്.എൽ വിയുടെ പുതിയ നിരീക്ഷണ സാറ്റ്‍ലൈറ്റാണ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. മിഷൻ ശക്തിയുടെ വിജയത്തിന് ശേഷം പ്രതിരോധ മേഖലയ്ക്ക് മുതൽ കൂട്ടാവുന്ന സാറ്റ്‍ലൈറ്റിനെ ത്രീ-ഇൻ-വൺ എന്ന് പേരിട്ടിക്കുന്ന മിഷനിലൂടെയാണ് വിക്ഷേപിക്കാൻ പോകുന്നത്.
ശത്രുരാജ്യങ്ങളുടെ റഡാറുകളെ കണ്ടുപിടിക്കാൻ ശേഷിയുളള സാറ്റ്‍ലൈറ്റാണ് വിക്ഷേപിക്കുന്നത്. ശത്രുരാജ്യത്തിന്റെ റഡാറുകളെ കണ്ടുപിടിച്ച് അവയുടെ ചിത്രങ്ങൾ ശേഖരിക്കാനും ശേഷിയുളള എമിസാറ്റ് സാറ്റ്‍ലൈറ്റാണ് ഇന്ത്യക്ക് കരുത്തേകുക. ഏപ്രിൽ ഒന്നിനാണ് ഡി.ആർ.ഡി.ഒ നിർമ്മിച്ച 436 കിലോ ഭാരമുളള എമിസാറ്റിന്റെ ലോഞ്ചിംഗ്.
എമിസാറ്റിനൊപ്പം പി.എസ്.എൽ.വിയുടെ 28 സാറ്റ്‍ലൈറ്റുകളും ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്.ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലാദ്യമായി സാറ്റ്‍ലൈറ്റ് ലോഞ്ച് കാണാൻ സാധാരണ ജനങ്ങൾക്ക് അവസരം ൻൽകുന്നു എന്നതും ഈ ലോഞ്ചിങ്ങിന്റെ പ്രത്യകതയാണ്. ആദ്യമായിട്ടാണ് സാറ്റ്‍ലൈറ്റുകളെ മൂന്ന് ഓർബിറ്റുകളിലായി സ്ഥാപിക്കുന്നത്. ഇതിലൂടെ ലോഞ്ച് കോസ്റ്റ് കുറയ്ക്കാനാകും. ഇതൊരു ത്രീ-ഇൻ-വൺ മിഷനാണ് ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.
മിഷന്‍ ശക്തി എന്ന പേരിട്ട ദൗത്യത്തിന് ശേഷമുള്ള വലിയ ലോഞ്ചാണിത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്. ഈ ദൗത്യത്തിൽ പി.എസ്.എൽ.വി സി -45 ൽ വിക്ഷേപിക്കുന്ന എമിസാറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.