തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അർദ്ധരാത്രിയിൽ ഡ്രോൺ കണ്ടെത്തി. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്റെ പിന്നിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിത ഡ്രോണാണ് കണ്ടെത്തിയത്. . നിയന്ത്രണം തെറ്റി വന്ന ഡ്രോൺ നിലത്തുപതിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് കണ്ടെത്തിയ ഡ്രോൺ രാത്രി തന്നെ പൊലീസിന് കൈമാറി..
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രോണിന്റെ ഉടമസ്ഥൻ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് ഡ്രോണിന്റെ റിമോട്ടും പിടിച്ചെടുത്തിട്ടുണ്ട്.ഡ്രോണ്‍, വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. നൗഷാദിനെ കുടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളിലും കോവളം, കൊച്ചു വേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകൾ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തിന്‍റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു