ksrtc

തി​രു​പ്പൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽ യാത്രാമദ്ധ്യേ കെ​.എ​സ്.ആ​ർ.​ടി​.സി ബ​സ് ഓ​വ​ർ ബ്രി​ഡ്ജി​ൽ​ നി​ന്ന് താ​ഴേ​ക്കു മ​റി​ഞ്ഞു. ഞായറാഴ്ച്ച പുലർച്ചയോടെ പ​ത്ത​നം​തി​ട്ടയിൽ നിന്ന് ബം​ഗ​ളൂ​രുവിലേക്ക് പോയ സ്കാനിയ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സംഭവത്തിൽ 23പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാണ് പ്രാഥമിക നിഗമനം. ബസിൽ മുപ്പത് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നു ഇതിൽ എ​ത്രപേർ മ​ല​യാ​ളി​ക​ളാണെന്ന കാര്യം വ്യ​ക്ത​മ​ല്ല. സംഭവത്തെ തുടർന്ന് കെ​.എ​സ്.ആ​ർ​.ടി​.സി ഉന്നത ഉദ്യോഗസ്ഥരോട് സം​ഭ​വ​സ്ഥ​ലം സന്ദർശിക്കാൻ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തും.