സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഇന്ത്യയുടെ ഇങ്ങേ അറ്റത്തേക്ക് 'വിജയസാധ്യത' ഉള്ള മണ്ഡലം തേടി വരേണ്ട ഗതികേട് എത്ര വലുതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. രാഹുൽ വയനാടൻ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് കാരണം ഇതിലൂടെ ബി.ജെ.പിയ്ക്ക് അവസരമൊരുങ്ങുകയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കുമ്പോൾ സംഘപരിവാറിന്റെ ശ്രദ്ധ ദേശീയ തലത്തിൽ ക്ഷണിച്ചു വരുത്താൻ കാരണമാവുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആരോപിക്കുന്നു.
കോൺഗ്രസ് ബിജെപി വിരുദ്ധത പറയുമെങ്കിലും ഇടതു പക്ഷത്തിനു മേൽ കുതിരകയറാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണ് ഈ കാണുന്നതെന്നും പരാജയഭീതിയിൽ പലായനം ചെയ്ത 'സേനാനായകനെ'ചൂണ്ടി ഉത്തരേന്ത്യയിൽ ബി.ജെ.പിയ്ക്ക് ഇനി വോട്ട് ചോദിയ്ക്കുമെന്നും എ.എ.റഹീം അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യ,ആർഎസ്എസിനെതിരെ.
ആർഎസ്എസും കോൺഗ്രസ്സും ഇടതുപക്ഷത്തിനെതിരെ...
അമേഠിയിൽ തന്നെയാകും എംപിയായി താൻ തുടരുകയെന്നു പ്രഖ്യാപിച്ച രാഹുൽ വയനാടൻ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ്. അവർ ബിജെപി വിരുദ്ധത പറയും,ഇടതു പക്ഷത്തിനു മേൽ കുതിരകയറും.ഇതാണ് ഇന്നത്തെ കോൺഗ്രസ്സ്.രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണ് ഈ കാണുന്നത്. പരാജയഭീതിയിൽ പലായനം ചെയ്ത 'സേനാനായകനെ'ചൂണ്ടി ഉത്തരേന്ത്യയിൽ ബിജെപിയ്ക്ക് ഇനി വോട്ട് ചോദിയ്ക്കാം. കേരളത്തിൽ, സംഘപരിവാറിന്റെ ശ്രദ്ധ ദേശീയ തലത്തിൽ ക്ഷണിച്ചു വരുത്താൻ രാഹുലിന്റെ 'വയനാടൻ യാത്ര' ബിജെപിയ്ക്ക് അവസരമൊരുക്കുന്നു.
സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധ്യക്ഷൻ ഇന്ത്യയുടെ ഇങ്ങേ അറ്റത്തേക്ക് 'വിജയസാധ്യത' ഉള്ള മണ്ഡലം തേടി വരേണ്ട ഗതികേട് എത്ര വലുതാണ്. ഒരു കാര്യം ഉറപ്പ്, വയനാട് പഴയ വായനാടല്ല, ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും എത്ര വൈകി പ്രചരണം ആരംഭിച്ചാലും വായനാട്ടെ വോട്ടർമാർ കയ്യിൽ തന്നെ കുത്തിക്കൊള്ളും എന്ന അധമമായ ആത്മവിശ്വാസം വയനാട്ടിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ തിരുത്തണം.
'വേളികഴിയ്ക്കുന്നത്'അമേഠിയെ,
വായനാട്ടിലേത് 'സംബന്ധം' മാത്രമത്രേ.
ആർക്കും വന്നു സംബന്ധം കൂടിപ്പോകാവുന്ന മണ്ണല്ല വയനാടും കേരളവുമെന്ന് കാലം തെളിയിക്കും.ഉറപ്പ്, വയനാട് രാഹുലിനെ തോല്പ്പിക്കും.
ഇന്ത്യൻ ജനാധിപത്യത്തിലെ സങ്കീർണ്ണമായ നിമിഷങ്ങളിൽ സംഘപരിവാറിന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയ ഒറ്റുകാരനായി രാഹുൽ പിൽക്കാലത്തു അറിയപ്പെടും