ദുബായ്: യു.എ.ഇ നഗരമായ ഉമ്മുൽ ഖുവൈനിലുണ്ടായ അപകടം വാഹനം ഓടിക്കുന്ന എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. പാർക്കിംഗ് ഏരിയയിൽ നിന്നും പുറത്തിറങ്ങവേ ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ പെട്ടെന്ന് കാൽഅമർത്തിയതാണ് അപകടത്തിന് കാരണമായത്.
ഇതേ തുടർന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് പാഞ്ഞ കാർ മുന്നിലുണ്ടായിരുന്ന ഹോട്ടലിനുള്ളിലേക്കാണ് ഇടിച്ച് കയറിയത്. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ യു.എ.ഇയിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പാർക്കിംഗ് ഏരിയായിൽ നിന്നും പുറത്തേയ്ക്ക് കാർ എടുക്കവേ റിവേഴ്സ് ഗിയർ ഇടാൻ മറന്നതാണ് അപകടത്തിന് കാരണമായത്. പിറകിലേക്ക് എടുക്കാൻ ഉദ്ദേശിച്ച കാർ മുന്നോട്ട് നീങ്ങയപ്പോളുണ്ടായ വെപ്രാളത്തിൽ ബ്രേക്കിൽ ചവിട്ടാനുദ്ദേശിച്ചത് മാറി ആക്സിലേറ്ററിൽ കാൽ കൊടുക്കുകയായിരുന്നു. ഇതിനിടെ കൂടുതൽ വേഗത്തോടെ കാർ മുൻവശത്തെ ഹോട്ടലിലേക്ക് പാഞ്ഞ് കയറി.