thodupuzha-child

കോലഞ്ചേരി : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഏഴുവയസുകാരന് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ സഹായത്തിലാണ് കുട്ടി ജീവൻ നിലനിർത്തുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഇന്നലെ മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് വെന്റിലേറ്ററിൽ തുടർന്നും കുട്ടിയെ ചികിത്സിക്കാൻ തീരുമാനിച്ചിരുന്നു.


നിലവിൽ മസ്തിഷ്‌കമൊഴിച്ച് കുട്ടിയുടെ ആന്തരികാവയവങ്ങളെല്ലാം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അതിനുമപ്പുറം കുട്ടിയുടെ കാര്യത്തിൽ പുരോഗതിയൊന്നുമില്ലെന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലെ ന്യൂറോ വിദഗ്ധനായ ഡോ.ജി.ശ്രീകുമാർ പറഞ്ഞു. തുടർ തീരുമാനങ്ങൾ മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.