thushar-velalppally

തൃശൂർ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ മാറ്റത്തിന് തയ്യാറാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുന്നത്. ഇതിനായി ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി സംസാരിച്ചെന്നും സ്ഥാനാർത്ഥിയെ വൈകുന്നേരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഭരിക്കുന്ന വലിയ പാർട്ടിയുടെ ഘടക കക്ഷിയാണ് ബി.ഡി.ജെ.എസ് അതുകൊണ്ട് തന്നെ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ സാധിക്കില്ല. ഇതിനിടെ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ്ഗോപിയുടെ പേരും തുഷാർ വെള്ളാപ്പള്ളിയുടെ പേരും ഉയർന്നിരുന്നെങ്കിലും അക്കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ കേന്ദ്രനേതൃത്വം തീരുമാനം പ്രഖ്യാപിക്കും.