mig-27

സിരോഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിമാനമായ മിഗ് 27 തകർന്നു വീണു. ഇന്ന് രാവിലെ രാജസ്ഥാനിലെ സിരോഹിയിലായിരുന്നു സംഭവം. പരിശീലനത്തിനായി ഉത്തർലേ ക്യാംപിൽ നിന്ന് പറന്നുയർന്ന വിമാനമാണ് സമീപ പ്രദേശത്തെ ഗ്രാമത്തിൽ തകർന്നു വീണത്.

യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി രക്ഷപെട്ടെന്ന് അധികൃത‌ർ വ്യക്തമാക്കി. വിമാനം തകർന്നു വീണ് ഗ്രാമപ്രദേശത്ത് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രാജസ്ഥാനിലെ ബികാനീറിൽ മിഗ് 21 വിമാനം തകർന്ന് വീണിരുന്നു. ​സോവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി എത്തുന്നത്​. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.