sushama-swaraj

ന്യൂഡൽഹി: നരേന്ദ്ര മോദി കഴിഞ്ഞാൽ എൻ.ഡി.എ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, സുഷമാ സ്വരാജ്. വിദേശകാര്യമന്ത്രിയായുള്ള കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം അത്യന്തം സ്തുത്യർഹമാണെന്ന് പ്രതിപക്ഷ കക്ഷികൾ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി തനിക്ക് ലഭിക്കുന്ന പരാതികളും പരിഭവങ്ങളും എത്രയും വേഗത്തിൽ തീർപ്പു കൽപ്പിക്കാൻ സുഷമ അതീവ ശ്രദ്ധ പുലർത്താറുണ്ട്.

Rest assured - it's me, not my ghost. https://t.co/qxCeKUJ0uJ

— Chowkidar Sushma Swaraj (@SushmaSwaraj) March 31, 2019


എന്നാൽ ഇപ്പോഴിതാ, തന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുഷമയുടെ ഒരു മറുപടി വൈറലാവുകയാണ്. ട്വിറ്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുന്നത് സുഷമാ സ്വരാജ് അല്ലെന്നും പിന്നിൽ മറ്റേതോ പി.ആർ (പബ്ളിക് റിലേഷൻ) പ്രവർത്തകൻ ഉണ്ടെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാൽ ഇതിന് ഉടൻ തന്നെ തകർപ്പൻ മറുപടിയും വിദേശകാര്യമന്ത്രി നൽകി. മറുപടി ഇങ്ങനെയായിരുന്നു- 'അതു ഞാൻ തന്നെയാണ്. അല്ലാതെ എന്റെ പ്രേതമല്ല'.

Because I am doing Chowkidari of Indian interests and Indian nationals abroad. https://t.co/dCgiBPsagz

— Chowkidar Sushma Swaraj (@SushmaSwaraj) March 30, 2019


ജർമ്മനിയിൽ വച്ച് പരിക്കേൽക്കപ്പെട്ട ഇന്ത്യൻ ദമ്പതിമാരുടെ വിവരങ്ങൾ നൽകി ട്വീറ്റ് ചെയ്‌തപ്പോൾ പേരിനൊപ്പം ചൗക്കിദാർ എന്നുകൂടി അവർ ചേർത്തിരുന്നു. ഇത് ചോദ്യം ചെയ്‌തും ഒരാൾ രംഗത്തെത്തി. 'മാഡം, നിങ്ങൾ ഞങ്ങളുടെ വിദേശകാര്യമന്ത്രിയാണെന്നാണ് ഞങ്ങൾ വിചാരിച്ചത്. ബി.ജെ.പിക്കുള്ളിലെ തന്നെ ഏറ്റവും വിവേകമതിയായ ആൾ. എന്നിട്ടും എന്തിനാണ് സ്വയം കാവൽക്കാരൻ എന്നു വിശേഷിപ്പിക്കുന്നത്'- ഇതായിരുന്നു സുഷമ നേരിട്ട ചോദ്യം. എന്നാൽ ഉടൻ തന്നെ മറുപടിയും എത്തി. 'കാരണം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ കാവൽ വേലയാണ് ഞാൻ ചെയ്യുന്നത് എന്നതുകൊണ്ട്'- ഇതായിരുന്നു ഉത്തരം.