ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും ജനവിധി തേടാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് കൊണ്ട് ആ പാർട്ടിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവില്ലെന്ന് ജെ.എസ് അടൂർ അഭിപ്രായപ്പെടുന്നു. എന്നാൽ രാഹുൽ ഗാന്ധിയെത്തി എന്ന് കേട്ടപ്പോൾ തന്നെ നെഗേറ്റീവ് ക്യാമ്പയിൻ മാത്രം പാടി പാടി പഠിച്ചവർ അദ്ദേഹത്തെ ട്രോളി തോൽപ്പിക്കുവാൻ ഇറങ്ങിയിരിക്കുകയാണെന്നും ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ട്രോളിയിൽ ഒറ്റാലിൽ ഉളളതും പോയിക്കിട്ടും അദ്ദേഹം എഴുതുന്നു.
രാഹുൽഗാന്ധിയെ തെറിപറയാതെ വയനാട് മണ്ഡലത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും, രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ സി.പി.എമ്മിനേക്കാളും ബി.ജെ.പിക്കാണ് നഷ്ടമുണ്ടാവുന്നതെന്ന് മനസിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കൊണ്ട് കോൺഗ്രെസ്സിനോ യു പി എ ക്കോ എന്തെങ്കിലും വമ്പൻ നേട്ടം ഉണ്ടാകുമോ എന്ന് സംശയമാണ് . ഇവിടെ കൂടിയാൽ സൗത് ഇന്ത്യയിൽ നിന്ന് വിരലെണ്ണാവുന്ന കൂടുതൽ സീറ്റ് കിട്ടും .പക്ഷെ ഇത് ഒഴിവാക്കാൻ കഴിയാമായിരുന്ന പ്രത്യേകിച്ചു സ്ട്രാറ്റെജിക് അഡ്വാന്റേജ് ഇല്ലാത്ത ഒന്നാണ് . ഇതിന് ഏറി വന്നാൽ ഒരു സിംബോളിക്ക് പ്രസക്തിയാണുള്ളത് .
പക്ഷെ രാഹുൽ ഗാന്ധി വയനാട്ടിൽ നിൽക്കും എന്ന് കേട്ടപാടെ കേൾക്കാത്ത പാടേ ' പപ്പു ' എന്ന് വിളിച്ചും ട്രോളിയും സ്ഥിരം 'പുരോഗമന കാലാൾപ്പട ഇറങ്ങിയിടയുണ്ട് .നെഗേറ്റീവ് ക്യാമ്പയിൻ മാത്രം പാടി പാടി പഠിച്ചവർ ഓർക്കണം ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ട്രോളിയിൽ ഒറ്റാലിൽ ഉളളതും പോയിക്കിട്ടും .
ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ തെറി പറയാതെ ആ സീറ്റിൽ പിന്തുണക്കുകയാണ് ബുദ്ധി . എന്തായാലും രാഹുൽ ഗാന്ധി ജയിക്കും പിന്നെ ആ മണ്ഡലത്തിൽ സമയം കളയാതെ ജയ സാധ്യത ഉള്ളിതു ഫോക്കസ് ചെയ്യുക . സിപിഎമ്മിനെക്കാൾ ബി ജെ പി ക്കാണ് കേരളത്തിൽ നഷ്ട്ടം വരാൻ പോകുന്നത്