ganja

ഇന്ന് നമ്മുടെ കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് കഞ്ചാവും ഹാഷിഷും, സ്‌കൂൾ വിദ്യാർത്ഥികളടക്കം ലഹരിക്ക് അടിമപ്പെടുകയാണ്. ലഹരി വിമുക്ത കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ട്. മയക്ക് മരുന്ന് നൽകി കുട്ടികളെ വലയിൽ വീഴ്ത്തിയശേഷം പിന്നീട് ലഹരി വസ്തുക്കൾ കടത്തുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുണ്ട്. ലഹരി കടത്തിനായി വാഹനവും പണവും മയക്കുമരുന്ന് മാഫിയ നൽകുന്നു. സ്‌കൂൾ പരിസരത്തിനടുത്തുള്ള ചില കടകൾക്കും ലഹരികച്ചവടത്തിൽ പങ്കുണ്ട്.

അടുത്തിടെ തലസ്ഥാനത്ത് ഒരു യുവാവിനെ ലഹരിയ്ക്ക് അടിമപ്പെട്ട് ഒരു കൂട്ടം യുവാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. ലഹരിയുടെ മായിക ലോകത്തിൽ വീഴുന്ന കൗമാരത്തെകുറിച്ചാണ് ഈ ആഴ്ച നേർക്കണ്ണ് അന്വേഷിക്കുന്നത്.