ജോധ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-27 വിമാനം തെക്കൻ രാജസ്ഥാനിലെ സിരോഹിയിൽ തകർന്നുവീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം.
ബാർമറിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. അപകടകാരണം എൻജിൻ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.
നാല് മാസത്തിനിടെ നടക്കുന്ന വ്യോമസേനയിലെ ഒമ്പതാമത്തെ വിമാനാപകടമാണ് ഇത്. മാർച്ച് എട്ടിന് രാജസ്ഥാനിലെ ബിക്കാനീറിലും ഫെബ്രുവരി 12ന് ജയ്‌സാൽമേറിലും മിഗ് വിമാനങ്ങൾ തകർന്നുവീണിരുന്നു.