സൂപ്പർ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലെ ഡയലോഗ് ഏറ്റുപിടിച്ച് വി.ടി ബൽറാം എം.എ.എ. ചിത്രത്തിൽ നടൻ ടൊവിനോ തോമസ് പറയുന്ന നമ്മൾ ജയിക്കും, നമ്മളെ ജയിക്കൂ... എന്ന സൂപ്പർ ഡയലോഗാണ് ഫേസ്ബുക്കിലൂടെ ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ഇതിനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെടുത്തി കമന്റുകൾ ഉയരുന്നുണ്ട്.
നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം വന്നത്. മുതിർന്ന നേതാവ് എ.കെ ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണേന്ത്യയിലെ മുഴുവൻ പ്രവർത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ആന്റണി വ്യക്തമാക്കി.