vivo

സ്മാർട്ട് ഫോൺ നി‌ർമാതാക്കളിൽ എന്നും പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന വിവോ തങ്ങളുടെ പുത്തൻ ഫോണുമായി എത്തുകയാണ്. വിവോ എസ് 1 എന്ന പേരിൽ പുറത്തിറക്കുന്ന സ്മാർട്ട് ഫോണിന് ഏറെ സവിശേഷതകളാണുള്ളത്. നോച്ച് ഡിസ്‌പ്ലേ സംവിധാനം ഒഴിവാക്കി പൂർണമായ സക്രീൻ അവതരിപ്പിക്കുകയാണ് എസ് 1ൽ. ഏപ്രിൽ ഒന്നുമുതലാണ് ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്.

6.53 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണിന് 1080X2340 പിക്‌സൽ റെസലൂഷനാണുള്ളത്. 90.95 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയാണ് എസ് വണ്ണിന്റെ പ്രത്യേകത. ഇത് ഫോണിനു പ്രത്യേക രൂപഭംഗി നൽകുന്നുണ്ട്. 19:5:9 ആണ് എസ്1ന്റെ ആസ്‌പെക്ട് റേഷ്യോ.

മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സർ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോണിൽ ഹൈ-എൻഡ് ഗെയിമിംഗിന് സഹായിക്കും. കൂടാതെ ഗെയിം പ്രേമികൾക്കായി ഗെയിം ടർബോ ഫീച്ചറുമുണ്ട്. പിൻഭാഗത്താണ് സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്‌കാനർ ഘടിപ്പിച്ചിരിക്കുന്നത്.

6 ജി.ബി റാം ശേഷിയുള്ള ഫോണിൽ 128 ജി.ബി ഇന്റേണൽ മെമ്മറി ശേഷിയുമുണ്ട്. മെമ്മറികാർഡ് ഉപയോഗിച്ച് ഇന്റേണൽ മെമ്മറി ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. 12+8+5 മെഗാപിക്‌സലിന്റെ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 24.8 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ്.

3,940 മില്ലി ആംപയർ ബാറ്ററി കരുത്തുള്ള ഫോണിന് ഇരട്ട എഞ്ചിൻ ഫാസ്റ്റ് ചാർജിംഗ് സംവിധാനമുണ്ട്. ഫൺ ടച്ച് ബേസിൽ ആൻഡ്രോയിഡ് 9.0 പൈ ഒ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. 189.5 ഗ്രാമാണ് ഫോണിന്റെ ഭാരം. 4ജി വോൾട്ട്, ഇരട്ട സിം, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നീ ഫീച്ചറുകളും വിവോ എസ് വണ്ണിലുണ്ട്.