നിരവധി ആരോഗ്യഗുണങ്ങളുള്ള ദാഹശമിനിയാണ് രാമച്ചമിട്ട് തിളപ്പിച്ച വെള്ളം . മൺകൂജയിൽ രാമച്ചമിട്ട് സൂക്ഷിക്കുന്ന ജലം കുടിക്കുന്നതും ഗുണം നൽകും. ശരീരത്തിന് തണുപ്പു നൽകുന്ന രാമച്ചം രോഗപ്രതിരോധത്തിനും സഹായിക്കും. ശരീരത്തിന്റെ ക്ഷീണം അകറ്റി ഉന്മേഷം നൽകും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണിത്. ടോക്സിനുകളെ നീക്കം ചെയ്യും. രക്തശുദ്ധീകരണത്തിന് മികച്ചത്.
അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവയ്‌ക്ക് പ്രതിവിധി. പനി, ശ്വാസ സംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കും. മൂത്രസംബന്ധിയായ രോഗങ്ങൾ , അണുബാധ എന്നിവയെ തടയും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമം. ദേഷ്യം, അസ്വസ്ഥത, ഹൈപ്പർടെൻഷൻ എന്നിവ പരിഹരിക്കാനും ഈ അദ്ഭുതപാനീയത്തിന് കഴിവുണ്ട്. സുഖമായ ഉറക്കം സമ്മാനിക്കും . വാതം, സന്ധി വേദന എന്നിവയ്‌ക്ക് പരിഹാരമാണ് രാമച്ചവെള്ളം. മഞ്ഞപ്പിത്തത്തെ ശമിപ്പിക്കും. അമിത വിയർപ്പും ചൂടുകുരുവും തടയാൻ രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിയ്‌ക്കുക. മാത്രമല്ല പല ചർമ രോഗങ്ങൾക്കുമുള്ള പ്രതിവിധിയുമാണ് രാമച്ചം.