തിരുവനന്തപുരം: അഞ്ച് കൊല്ലത്തെ 'കാവൽ ' പൂർത്തിയാക്കുമ്പോൾ താങ്കൾ പാർലമെന്റിന്നോട് എത്ര മാത്രം ഉത്തരവാദിത്വം കാണിച്ചിട്ടുണ്ടെന്നും അഞ്ച് കൊല്ലത്തിനിടയിൽ എത്ര ദിവസം പാർലമെന്റിൽ ഹാജരായിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ച് രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ കത്ത്. ബഹുമാനപ്പെട്ട ചൗക്കീദാർ നരേന്ദ്ര മോദിയെന്ന സംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. മോദിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കണ്ട് അന്ധാളിച്ചരാണ് ജനങ്ങളെന്നും ബിനോയ് വിശ്വം പറയുന്നു.ഭൂമിയിലും ആകാശത്തും ശൂന്യാകാശത്തും ആയുധങ്ങൾ നിറയ്ക്കുന്നതിനെക്കുറിച്ച് ആവേശം കൊള്ളുന്നതിനിടയിൽ, ജനാധിപത്യത്തെ സംബന്ധിച്ച് നിർണായകമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മോദി സമയം കണ്ടെത്തണമെന്നും ബിനോയ് വിശ്വം കത്തിൽ പറയുന്നു.