വാഷിംഗ്ടൺ: ആമസോൺ തലവൻ ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത് സൗദി അറേബ്യൻ ഹാക്കർമാരാണെന്ന് റിപ്പോർട്ട്. ജെഫ് ബെസോസിന്റെയും കാമുകിയുടെയും സ്വകാര്യചിത്രങ്ങൾ പുറത്തായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇസ്താംബുളിലുള്ള സൗദി കോൺസുലേറ്റിൽവച്ച് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം നിരന്തരം വാർത്തകൾ ചെയ്തതാണ് ഫോൺഹാക്കിംഗിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ബെസോസിന്റെയും കാമുകിയുടെ ചിത്രങ്ങൾ പുറത്തുവന്നത് വൻവിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പുറത്തുവന്ന ചിത്രങ്ങൾ നാഷണൽ എൻക്വയറർ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ ജെഫ് ബെസോസും ഭാര്യ മാക്കെൻസി ബെസോസും തമ്മിലുള്ള വിവാഹമോചനത്തിലാണ് കലാശിച്ചത്.