pinarayi-

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയാൽ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ശബരിമലയല്ല പ്രധാന ചർച്ചാവിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് എതിരാണ് ശബരിമല പ്രധാന പ്രചാരണവിഷയമാക്കുന്നതിനെ ചൊല്ലി ബി.ജെ.പിക്കിടയിൽ തന്നെ ഭിന്നതയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

എൻ.എസ്.എസിന്റെ സമദൂര നയം സ്വാഗതാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. രാഹുൽ വരുന്നുണ്ടെങ്കിലും കോലിബി സഖ്യ ആരോപണം പിണറായി ആവർത്തിച്ചു. എൻ.എസ്.എസ് നേതൃത്വവും സിപിഎം നേതാക്കളും തമ്മിൽ മാസങ്ങളോളം പരസ്പരം പോരടിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം എൻഎസ്എസിനോട് മൃദുസമീപനത്തിലേക്ക് നീങ്ങുകയാണെന്നാണ് പിണറായി വിജയന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.