നവാഗതനായ പ്രവീൺ പ്രഭാറാം ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൽക്കിയുടെ ടീസർ പുറത്തിറങ്ങി. സിനിമയിലെ ഒരു സംഘട്ടന രംഗമാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നത്. എസ്രക്കുശേഷം ടൊവിനോ പൊലീസ് വേഷത്തിൽ എത്തുന്നുയെന്നതാണ് കൽക്കിയുടെ പ്രത്യേകത. സൂപ്പർഹിറ്റായ തീവണ്ടിക്കുശേഷം സംയുക്ത മേനോൻ ടൊവിനോ തോമസിന്റെ നായികയാകുന്നു.
സംവിധായകനും സുജിൻ സുജാതനും ചേർന്നാണ് കൽക്കിയുടെ തിരക്കഥ എഴുതുന്നത്. സൈജു കുറുപ്പ്, സുധീഷ്, ഇർഷാദ്, അപർണ നായർ, അഞ്ജലി നായർ,കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങൾ. കാമറ: ഗൗതം ശങ്കർ.ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ. കെ.വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.