rahul-gandhi

തിരുവനന്തപുരം: നീണ്ട ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതാവ് എ.കെ ആന്റണി പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തുമോ എന്ന കാര്യത്തിൽ നിരവധി ചർച്ചകളും നടന്നിരുന്നു. കോൺഗ്രസിന്റെ ശക്തരായ എതിരാളി ബി.ജെ.പി ആയതുകൊണ്ട് അവർക്കെതിരെ നിൽക്കണമെന്നുള്ള ആവശ്യമുയർന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ശക്തമല്ലാത്ത കേരളത്തിൽ മത്സരിക്കാൻ പോകുന്ന രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം ബി.ജെ.പിക്കതെിരെ ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി എന്തിനാണ് കേരളത്തിൽ മത്സരിക്കുന്നതെന്ന് ചോദ്യം പരക്കെ ഉയരുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. അദ്ദേഹത്തിന് മത്സരിക്കണമെന്നുണ്ടെങ്കിൽ കർണാടകയിലോ മറ്റോ മത്സരിച്ചെങ്കിൽ ബി.ജെ.പിക്കെതിരായ മത്സരം എന്നെങ്കിലും പറയാമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ബി.ജെ.പിയെ പേടിച്ചാണ് രാഹുൽ കേരളത്തിലെത്തുന്നതെന്നും ചിലർ പരിഹസിക്കുന്നു. കാവൽക്കാരൻ കള്ളനാണെങ്കിൽ പടത്തലവൻ പേടിത്തൊണ്ടനാണ്,​ പ്രധാനമന്ത്രി സ്ഥാനാർത്ഥി തോറ്റു എന്ന ചീത്തപ്പേര് ഇല്ലാതാക്കാനാണ് പുതിയ രാഹുലിന്റെ വരവെന്നും ചിലർ വിലയിരുത്തുന്നു.