muraleedharan

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിിൽ രാഹുൽഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടകരയിൽ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. വടകരയിൽ കെ.മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. നിലവിൽ തലസ്ഥാനത്തെ വട്ടിയൂർക്കാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ.മുരളീധരൻ. സി.പി.എമ്മിന്റെ പി.ജയരാജനാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വി.കെ. സജീവനാണ് എൻ.ഡി.എയ്ക്ക് വേണ്ടി രംഗത്തുള്ളത്.കെ.മുരളീധരൻ നാളെ പത്രിക സമർപ്പിക്കും

കോൺഗ്രസിന്റെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാടും വടകരയും ഒഴിച്ചിട്ടിരുന്നു.

കാത്തിരിപ്പിനൊടുവിൽ ഇന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചത്. . ഉത്തര്‍പ്രദേശിലെ അമേതിക്ക് പുറമേയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുക. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു