news

1. ലോക്സഭ തിരഞ്ഞെടുപ്പ് ചൂട് പിടിക്കവേ രാജ്യത്തിന്റെ കാവല്‍ക്കാരനായി താന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് അഴിമതിക്കാരില്‍ നിന്ന് സംരക്ഷിക്കുക ആണ് ലക്ഷ്യം. പ്രതികരണം, മേം ഭി ചാക്കിദാര്‍ എന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഡല്‍ഹിയില്‍ സംസാരിക്കവേ. ബാലാക്കോട്ടില്‍ തിരിച്ചടി നല്‍കിയത് സൈന്യമാണ്. സൈന്യത്തെ വിശ്വാസമുള്ളത് കൊണ്ടാണ് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത്

2. ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതാണ് രാജ്യത്തിന് നല്ലത്. വ്യക്തമായ ഭൂരിപക്ഷം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിച്ചു. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിട്ടില്ല. 2014ല്‍ ജനങ്ങള്‍ എന്നെ വിശ്വസിച്ച് രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കി. അന്ന് മുതല്‍ രാജ്യത്തിന്റെ സ്വത്തിനെ അഴിമതിയില്‍ നിന്ന് സംരക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു എന്ന് പറഞ്ഞ മോദി ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ രണ്ടാമതും അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു

3. കോണ്‍ഗ്രസിന് ആവശേമായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എ.കെ ആന്റണി പ്രഖ്യാപിച്ചതോടെ ഒരാഴ്ച നീണ്ടു നിന്ന അണികളുടെ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ആണ് വിരാമമായത്. ഉത്തര്‍പ്രദേശിലെ അമേഠിയ്ക്ക് പുറമെ ആണ് രാഹുല്‍ വയനാട്ടിലും മത്സരിക്കുന്നത്.

4. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലെ ആകെ ഗുണം ചെയ്യും എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നീക്കം, ദക്ഷിണേന്ത്യയോടുള്ള ബി.ജെ.പിയുടെ അവഗണനയ്ക്ക് എതിരായ സന്ദേശം കൂടിയാണ് ഈ സ്ഥാനാര്‍ത്ഥിത്വം. ഇടതു പക്ഷത്തെ തകര്‍ക്കലല്ല നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരെ ആണ് രാഹുലിന്റെ വയനാട്ടിലെ പോരാട്ടം എന്നും വാര്‍ത്താ സമ്മേളനത്തില്‍ എ.കെ ആന്റണി.

5. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാവിലെ മുതല്‍ ഡല്‍ഹിയില്‍ നടന്നത് മാരത്തണ്‍ ചര്‍ച്ചകള്‍. നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് നേതാക്കളായ ഗുലാം നബി ആസാദും എ.കെ. ആന്റണിയും കെ.സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവേശത്തോടെ വയനാട് ഡി.സി.സി. രാഹുല്‍ വരുന്നതില്‍ സന്തോഷം എന്ന് ടി. സിദ്ദിഖ്.

6. രാഹുല്‍ ഗാന്ധി വയനാട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ പുതിയ ദേശീയ ബദലിന് സി.പി.എം നീക്കം. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള കൂട്ടായ്മയ്ക്ക് ശ്രമം. മായാവതിയെ മുന്‍ നിറുത്തിയുള്ള നീക്കത്തിന് ആലോചന. മതനിരപേക്ഷ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് കാഴ്ചക്കാരാകുമെന്നും സി.പി.എം. രാഹുലിന്റെ വയാനട് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടതു നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ആണ് നീക്കം

7. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ യു.ഡി.എഫ് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാലങ്ങളായി കേരളത്തില്‍ യു.ഡി.എഫിന്റെ മത്സരം എല്‍.ഡി.എഫിനോടാണ്. രാഹുലിന്റെ വരവ് കേരളത്തിലെ ഇടതുപക്ഷത്തെ ബാധിക്കില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും യെച്ചൂരി.

8. കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് ഇടത് മുന്നണിക്ക് എതിരെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് വന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിന് ഉണ്ട്. വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പ്രതികരണം. മുഖ്യശത്രു ആരെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കാനം രാജേന്ദ്രന്‍. 20 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. നേരിടാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇടതുപക്ഷത്തോട് പിന്മാറണം എന്ന് ആവശ്യപ്പെടുന്നത്. സ്മൃതി ഇറാനിയേയും പി.പി സുനീറിനേയും ഒരുപോലെ കാണുന്നതാണ് രാഹുലിന്റെ നിലപാടെന്നും കാനം രാജേന്ദ്രന്‍.

9. തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ് സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക എതിരെയും കേസ് എടുക്കും. നടപടി, മര്‍ദ്ദനം വിവരം മറച്ച് വച്ചതിന്. മര്‍ദ്ദനത്തിന് കൂട്ട് നിന്നതിനും കേസില്‍ പ്രതിചേര്‍ക്കും. ഇളയ കുട്ടിയുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് ശിശു സംരക്ഷണ സമിതി. അമ്മയെ ഏല്‍പ്പിക്കരുത് എന്ന് നിര്‍ദ്ദേശം. അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

10. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്ന് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍തും. നീക്കം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെ. അതേസമയം, സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിന് എതിരെ കൂടുതല്‍ പരാതികള്‍. കുട്ടികളുടെ പിതാവിന്റെ ഒരുവര്‍ഷം മുന്‍പുണ്ടായ മരണത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി വിവരം

11. ബിജുവിന്റെ മരണത്തെ തുടര്‍ന്നാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി പറയുന്നുണ്ടെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പരാതി ലഭിക്കുക ആണെങ്കില്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി. പ്രതി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ്. ഇളയ കുട്ടിയുടെ ജനനേന്ദ്രിയത്തിനു പരുക്കേറ്റിട്ടുണ്ട്.

12. ഇന്ത്യയുടെ മിഷന്‍ ശക്തി പരീക്ഷണത്തിന് എതിരെ വ്യാപക പ്രതിഷേധം. ബഹിരാകാശ ദൗത്യങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ലോ ഓര്‍ബിറ്റില്‍ ആണ്. ഇവിടെ ലൈവ് സാറ്റ്‌ലൈറ്റ് വെടിവച്ചിട്ട് പരീക്ഷണം നടത്തിയിരിക്കുന്നത് എന്ന് ആരോപണം. ബഹിരാകാശത്ത് മാലിന്യം സൃഷ്ടിക്കുന്ന ഇത്തരം ഒരു പരീക്ഷണം ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ചെയ്യില്ല എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും. കഴിഞ്ഞ ബുധനാഴ്ച ആണ് ഇന്ത്യ പരീക്ഷണം നടത്തിയത്