ഫോർട്ട് കൊച്ചി:പതിവ് തെറ്റിക്കാതെ അധികാരി വളപ്പിലെ കപ്പേളയിൽ ഗാന ഗന്ധർവൻ യേശുദാസ് നേർച്ച സദ്യ വിളമ്പി. ഇന്നലെ ഉച്ചയോടെ എത്തിയ യേശുദാസിനെയും ഭാര്യ പ്രഭയേയും സുഹൃത്തുക്കൾ സ്വീകരിച്ചു. തോപ്പിൽ ആന്റണി, കുന്നത്ത് സെലീന, തൈപറമ്പിൽ ജുവൽ എന്നിവർക്കാണ് ആദ്യ സദ്യ വിളമ്പിയത്.തുടർന്ന് തറവാട്ട് വീട്ടിൽ എത്തി അമ്മ നട്ടുവളർത്തിയ മാവിന് വെള്ളമൊഴിച്ചു. സുഹൃത്തുക്കളുമായി പഴയ കാല ഓർമ്മകൾ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് പിതാവ് അഗസ്റ്റിൻ ഭാഗവതർക്ക് നൽകിയ വാക്ക് പാലിക്കാനാണ് അധികാരി വളപ്പിലെ കപ്പേളയിൽ വർഷം തോറും യേശുദാസ് സദ്യവിളമ്പുന്നത് . രാത്രിഒമ്പത് മണിയോടെ തിരുസ്വരൂപത്തിന് മുന്നിൽ സംഗീതാർച്ചന നടത്തി യേശുദാസും കുടുംബവും മടങ്ങി .ഇതിനിടെ എല്ലുകൾ നുറുങ്ങുന്ന അസുഖം ബാധിച്ച ജീനു ലൂയിസ് രചിച്ച കവിതകളും ചിത്രങ്ങളും ഗാനഗന്ധർവൻ ഏറ്റുവാങ്ങി അനുഗ്രഹിച്ചു.