task-force-

ന്യൂഡൽഹി: ദേശീയ സുരക്ഷയെ സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് ലെഫ്.ജനറൽ ഡി.എസ് ഹൂഡ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് കൈമാറി. ദേശസുരക്ഷയെ സംബന്ധിച്ച് പഠിച്ച് വിശദറിപ്പോർട്ട് നൽകാനായി രാഹുൽഗാന്ധി നിയോഗിച്ച ടാസ്ക് ഫോഴ്സിന്റെ തലവനായ ഹൂഡ,​ 2016ലെ പാക് അധിനിവേശ കാശ്മീരിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥനുംകൂടിയാണ്.

കഴിഞ്ഞ മാസമായിരുന്നു ഹൂഡയോട് വിഷൻ പേപ്പർ തയ്യാറാക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ഹൂഡയും സംഘവും ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചുള്ള സമഗ്രമായ റിപ്പോർട്ട് നൽകിയെന്നും അത് ആദ്യം കോൺഗ്രസിനകത്തു തന്നെ ചർച്ച ചെയ്യുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മുൻ നയതന്ത്ര പ്രതിനിധികൾ,​ മുൻ സൈനിക ഉദ്യോഗസ്ഥർ,​ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിൽ പ്രവൃത്തി പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതായിരുന്നു ടാസ്ക് ഫോഴ്സ്.