jet-

മുംബയ്: ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ജെറ്റ് എയർവേസ് ജീവനക്കാർ ഇന്ന് മുതൽ നടത്താനിരുന്ന സമരം മാറ്റിവച്ചു. ഈ മാസം 15ലേക്കാണ് സമരം മാറ്റിയത്. പൈലറ്റുമാരുടെ സംഘടനയായ നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ്(എൻ.എ.ജി)​ യുടെ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മാർച്ച് അവസാനത്തോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്ന് പൈലറ്റുമാർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതാണ് സമരത്തിലേക്ക് വഴിവയ്ക്കുന്നത്. ആകെയുള്ള 1600 പൈലറ്റുമാരിൽ 1100ഓളം പേർ സമരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.