ശ്രീനഗർ: ജോലി സമയത്ത് ഹോട്ടൽ മുറിയിൽ യുവതിയോടൊപ്പം കണ്ടെത്തിയ കേസിൽ മേജർ ലീതൽ ഗൊഗോയുടെ കോർട്ട് മാർഷൽ നടപടികൾ പൂർത്തിയായി. ഇയാളെ ഉദ്യോഗസ്ഥതലത്തിൽ തരംതാഴ്ത്തി. മുമ്പ് കാശ്മീരിൽ ജീപ്പിന് മുമ്പിൽ മനുഷ്യമറ ഉപയോഗിച്ച് വിവാദം സൃഷ്ടിച്ചയാളാണ് ഗൊഗോയ്. ഗൊഗോയുടെ ഡ്രൈവറായ സമീർ മല്ലയും കോർട്ട് മാർഷലിന് വിധേയനായിരുന്നു. ശിക്ഷയായി ഇയാൾക്ക് കർശന താക്കീത് നൽകുമെന്നാണ് റിപ്പോർട്ട്. ഉബൈദ് അർമാൻ എന്ന ഫേക്ക് ഫെയ്സ്ബുക്ക് ഐഡി വഴി പരിചയപ്പെട്ട യുവതിയുമായി കൃത്യനിർവഹണത്തിന് തടസം വരുത്തിക്കൊണ്ട് ഹോട്ടൽ മുറിയിൽ ചിലവഴിച്ചുവെന്നതാണ് ഗൊഗോയിയുടെ പേരിലുള്ള കുറ്റം. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് ഗൊഗോയോടൊപ്പം പോയതെന്നാണ് യുവതിയുടെ നിലപാട്.