rahul-gandhi

2019 മാ‌ർച്ച് 23: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുമെന്ന് കെ.പി.സി.സി നേതൃത്വത്തിന്റെ പ്രഖ്യാപനം. കോൺഗ്രസ് പ്രവർത്തക സമിതി പിറ്റേന്ന് തീരുമാനമെടുക്കുമെന്ന് വാ‌ർത്ത.

മാർച്ച് 24: രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കുമെന്ന സൂചന ശക്തമാക്കി,​ വയനാടിനെ ഒഴിവാക്കി കോൺഗ്രസ് ഒൻപതാം സ്ഥാനാർത്ഥിപ്പിട്ടിക പുറത്തിറക്കി.

മാർച്ച് 25: രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായില്ല. അനിശ്ചിതത്വം തുടരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം പ്രതിരോധത്തിൽ.

മാർച്ച് 26: തീരുമാനമായില്ല. കേരളത്തിൽ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ താത്‌പര്യം രാഹുലിനെ അറിയിക്കുക മാത്രമാണ് ചെയ്‌തതെന്ന നിലപാടിൽ നേതാക്കൾ

മാർച്ച് 27:

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതിനെക്കുറിച്ച് ചർച്ച വേണ്ടെന്ന് ഇടതുപക്ഷം. അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ ഗൗനിക്കേണ്ടെന്ന് സി.പി.എമ്മും സി.പി.ഐയും

മാർച്ച് 28

യു.ഡി.എഫിന്റെ വയനാടൻ ആവേശം ആശങ്കയിലേക്ക്. വയനാട്ടിൽ പ്രചാരണത്തിന് ഇറങ്ങാനാകാത്ത ഗതികേടിൽ പ്രവർത്തകർ. യു.ഡി.എഫിൽ അതൃപ്‌തി.

മാർച്ച് 29:

വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ആലോചന രാഹുൽ സ്ഥിരീകരിച്ചു. വയനാടിനു പുറമേ ദക്ഷിണേന്ത്യയിലെ മറ്റു ചില മണ്ഡലങ്ങളും പരിഗണനയിൽ.

മാർച്ച് 30:

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം നീളുന്നതിലെ അതൃപ്‌തി കോൺഗ്രസ് ഹൈക്കമാൻഡിനെ മുസ്ളിം ലീഗ് അറിയിച്ചു. എ.ഐ.സി.സി കൂടിയോചന.