ഉദയംപേരൂർ : പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്തു. സ്തൂപത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന പ്രതിമ പൂർണമായി തകർന്ന് നിലത്തുവീണു. പ്രതിമയുടെ തല രണ്ടായി പിളർന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സി.ഐ.ടി.യു പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൂത്തോട്ട ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു.