ചെന്നൈ: ഐ.പിഎല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നെെ ധോനിയുടെ കരുത്തിൽ 175 റൺസെടുത്തു. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടു. പിന്നീട് തിരിച്ചടിച്ചെങ്കിലും പോരാട്ടം 20 ഓവറിൽ 167-8ന് അവസാനിക്കുകയായിരുന്നു. അവസാന ഓവർ എറിഞ്ഞ ബ്രാവോയാണ് ചെന്നെെയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.
രാജസ്ഥാന് തുടക്കം മുതലെ തകർച്ചയായിരുന്നു.14 റൺസ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. രഹാനെയെയും(0) സഞ്ജുവിനെയും (8) ചഹാറും ബട്ട്‌ലറെ(6) ഠാക്കൂറും പുറത്താക്കി. സ്‌മിത്തും ത്രിപാദിയും ചേർത്ത് രാജസ്ഥാനെ മത്സരത്തെ മുന്നോട്ട് എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ത്രിപാദിയെ(39) താഹിൽ റിട്ടേൺ ക്യാച്ചിൽ പുറത്താക്കിയതും രാജസ്ഥാന് തിരിച്ചടിയായി.
നാലാം വിക്കറ്റിൽ റെയ്‌നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ ഉയർത്തിയ്ത്. 14-ാം ഓവറിൽ റെയ്‌ന പുറത്തായി.അവസാനം ധോണി (46 പന്തിൽ 75) ജഡേജയും എട്ട് റൺസുമായി ക്രീസിൽ പുറത്താകാതെ നിന്നു. റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് റൺസിന്റെ ജയമാണ് നേടിയത്.