തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ സിസോൺ മത്സരങ്ങളിൽ 73 പോയിന്റോടെ മമ്പാട് എം.ഇ.എസ് കോളേജ് മുന്നിൽ. 72 പോയിന്റ് നേടിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് രണ്ടും 67 പോയിന്റ് നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് മൂന്നാം സ്ഥാനത്തുമാണ്.
കാലിക്കറ്റ് വാഴ്സിറ്റി കാമ്പസിൽ കോൽക്കളിയുടെ താളത്തിമർപ്പിലും രാത്രിയെ പകലാക്കിയുള്ള ദഫ് അറബന മത്സരങ്ങൾക്കും സാക്ഷ്യം വഹിച്ച് സിസോൺ കലോത്സവം ഇന്ന് സമാപിക്കും. വേദി മൂന്നിലാണ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ടും കോൽക്കളി, ദഫ്, അറബന മത്സരങ്ങൾ. വേദി ഒന്നിൽ മാർഗ്ഗംകളി, പൂരക്കളി, പരിചമുട്ട്, മലയാളം നാടകം. വേദി രണ്ടിൽ മൈം, സ്കിറ്റ്, സംസ്കൃതനാടകം. വേദി നാലിൽ സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള. കഴിഞ്ഞ ദിവസം നടന്ന ഒപ്പന മത്സരം കാണാൻ തിരക്കേറിയ പോലെ കോൽക്കളി, അറബന ദഫ് മത്സരങ്ങൾ കാണാനും തിരക്കേറുമെന്നതിനാൽ ഇരിപ്പിട സൗകര്യം വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്നാണ് കലോത്സവത്തിന്റെ സമാപനം. നാടോടി സംഗീതം, നാടോടി നൃത്തം, കാവ്യകേളി, അക്ഷരശ്ളോകം, കവിതാ പാരായണം, ഗ്രൂപ്പ് മാപ്പിളപ്പാട്ട് എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ. കാമ്പസിലുണ്ടായ എസ്.എഫ്.ഐ - എം.എസ്.എഫ് സംഘർഷത്തെ തുടർന്ന് പകലും രാത്രിയിലും കനത്ത സുരക്ഷ യാ ണ് പൊലിസ് ഒരുക്കിയിട്ടുള്ളത്
വിജയികൾ: കഥാപ്രസംഗം: 1.കെ. ആര്യ (പി.ടി.എം ഗവണ്മെന്റ് കോളേജ്, പെരിന്തൽമണ്ണ), 2.ബിജിലാ ബാലൻ സി ടി (എം.ഇ.എസ് കെ.വി.എം വളാഞ്ചേരി), 3.നിഖിത രാരിച്ചൻ (സെന്റ് മേരീസ് കോളേജ് ,പുത്തനങ്ങാടി ).
ഹിന്ദി ഡ്രാമ: 1. ഷൻവാൻ ആന്റ് ടീം (സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡി, വാഴയൂർ ), 2. പി.ടി . രമ്യ ആന്റ് ടീം (എൻ.എസ്. എസ് കോളേജ് മഞ്ചേരി ), 3. വി. അനിരുദ്ധൻ ആന്റ് ടീം (ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജ്, രാമപുരം)
മോണോആക്ട്: 1.എ.എസ്. അഭിരാമി(എം.ഇ.എസ് കെ.വി.എം കോളേജ്, വളാഞ്ചേരി ), 2. അശ്വതി രാജ് (ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, കടകശ്ശേരി ), 3. ദിൻഷ (ഇ.എം.ഇ.എ ട്രെയിനിംഗ് കോളേജ്, കൊണ്ടോട്ടി ), 3.സുവർണ (എൻ.എസ്.എസ്, കോളേജ്, മഞ്ചേരി ), 3. എം.ഇ. നിദ (സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡി റസിയ നഗർ)
സംഘഗാനം പാശ്ചാത്യം: 1. ഹിബ നസ്ലി ആന്റ് ടീം (ഡോ. ഗഫൂർ മെമ്മോറിയൽ എം.ഇ.എസ് മമ്പാട് കോളേജ്), 2. മുഹമ്മദ് മുർഷിദ് ആന്റ് ടീം (മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ് , വളാഞ്ചേരി ), 3. പി.പി. ശരത് (ഗവണ്മെന്റ് കോളേജ് മലപ്പുറം)