മഞ്ചേരി: ചോരകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയെന്ന് മഞ്ചേരി രണ്ടാംഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഊർങ്ങാട്ടിരി നായാടംപൊയിൽ ആദിവാസി കോളനിയിലെ ശാരദ(35)ആണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ചും നിലത്ത് അടിച്ചും കൊലപ്പെടുത്തിയത്. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊലപാതകം, തെളിവുനശിപ്പിൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗമാണ് പൊലീസിൽ വിവരം നൽകിയത്. പ്രോസിക്യൂഷന്‌വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരായി.