തിരൂർ: കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.അജിത് കുമാറിനും സെക്രട്ടറി ടി.ടി റോയി തോമസിനും കെ.പി.എസ്.ടി.എ പ്രവർത്തകർ തിരൂർ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് ടി.വി. രഘുനാഥ്, സെക്രട്ടറി കെ.എൽ. ഷാജു, സംസ്ഥാന നിർവാഹകസമിതി അംഗം കെ. അബ്ദുൽ മജീദ്, ജില്ലാ ഭാരവാഹികളായ സി .പി. മോഹനൻ , വി.കെ. ഷെഫീഖ്, സിബി തോമസ്, നേതാക്കളായ എസ്.ഡി.പ്രമോദ്, വി.വി വിനോദൻ, എ.പി.നാരായണൻ, കെ. പ്രദീപ് കുമാർ, അബ്രഹാം റോബിൻ, സലീം ,രഞ്ജിത്ത്, പ്രജിത് കുമാർ ,എം .പി .മുഹമ്മദ്, ഷറഫലി എന്നിവരുടെ നേതൃത്വത്തിൽ പുഷ്പഹാരവും പുഷ്പകിരീടവും അണിയിച്ചാണ് നേതാക്കളെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി.കെ അജിത് കുമാർ നിലവിൽ കെ.പി.എസ്.ടി.എയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും താനൂർ പുത്തൻതെരു എ.എൽ.പി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുമാണ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ടി റോയ് തോമസ് നിലവിൽ സംഘടനയുടെ സംസ്ഥാന നിർവാഹകസമിതി അംഗവും അരീക്കോട് കിഴുപറമ്പ ജി.എൽ.പി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുമാണ്.