വളാഞ്ചേരി: എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയൻ ഓഫീസിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണീയ സംഗമം സംഘടിപ്പിച്ചു. സംഗമം യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ഇ.വി. മാധവി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി എക്‌സിക്യുട്ടീവ് അംഗം ശൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ സംഘടനാ വിശദീകരണവും യോഗം ഇൻസ്‌പെക്ടിംങ്ങ് ഓഫീസർ ഷിജു വൈക്കത്തൂർ പോഷക സംഘടനാ വിശദീകരണവും നടത്തി. യോഗം ഡയറക്ടർമാരായ പി.പി.ബാലൻ, കുറ്റിയിൽ ശിവദാസൻ, കൗൺസിലർ ഉണ്ണി തിരുനിലം, വനിതാസംഘം ട്രഷറർ ഷിജിത ഷിജു, പി.പി.ഉഷ, ലീന, നിഷ ഉണ്ണികൃഷ്ണൻ, സിന്ധു പത്മനാഭൻ, പത്മിനി വിജയൻ, സി.ടി.സുരേഷ്, പി.സുഭാഷ് സംസാരിച്ചു. വനിതാസംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്യാമള ശശി നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.