മലപ്പുറം: രണ്ടു ദിവസങ്ങളിലായി മലപ്പുറത്ത് നടന്നുവന്ന എൻ.സി.പി ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷകാലം ബിജെപി ഗവർമെന്റ് നടത്തിയ ആസൂത്രിത നീക്കങ്ങൾ ഇന്ത്യൻ മതേതരത്വത്തിന് ഏൽപ്പിച്ച ആഘാതം ഒരു സർജിക്കൽ ഓപ്പറേഷനും പരിഹരിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി രാമനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അഡ്വ. ബാബു കാർത്തികേയൻ, ഡോ. എ പി എ റഹ്മാൻ, എ.വി വല്ലഭൻ, പി.എ അബ്ദുള്ള, കണ്ണിയൻ കരീം, എം.സി ഉണ്ണികൃഷ്ണൻ, സി.പി ബാപ്പുട്ടി, അബുലൈസ് തേഞ്ഞിപ്പലം, കുമ്മണത്ത് ഗോപാലൻ സംസാരിച്ചു.