കോഡൂർ: ഗ്രാമപ്പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. മാനസിക ഉല്ലാസവും പുതിയ അനുഭവങ്ങളും നൽകുന്നതിനുദ്ദേശിച്ചാണ് യാത്രയൊരിക്കിയത്. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരുമടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് യാത്രപോയത്. യാത്രാസംഘം ഷൂട്ടിംഗ് പോയിന്റ്, ബോട്ട്ഹൗസ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിച്ചു. ബോട്ട് യാത്രയിലും വിവിധ റൈഡുകളിലും വിദ്യാർത്ഥികൾ നല്ല ആഹ്ലാദത്തിലായിരുന്നു. സ്‌കൂളിലെ ജീവനക്കാരായ കെ.പി. പ്രസീന, യു. ഫാത്തിമത്തുസുഹ്‌റ, ആയിശ ഉമ്മത്തൂർ, ടി.പി. സുമതി, കെ.ടി. റസിയ, വി.കെ. സൈനബ, പി.പി. റിയാസ് നേതൃത്വം നൽകി.