തേഞ്ഞിപ്പലം: കാലിക്കറ്റ് യുണിവേഴ്‌സിറ്റി കാമ്പസിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ തീപ്പിടിത്തത്തിൽ ഏക്കർ കണക്കിന് അടിക്കാടുകളും മരങ്ങളും കത്തിനശിച്ചു. തേഞ്ഞിപ്പലം ട്രോമാകെയർ വളണ്ടിയർമാരും കോഴിക്കോടു നിന്നെത്തിയ ഫയർഫോഴ്‌സും ഏറെ നേരം പണിപ്പെട്ടാണ് തീ അണച്ചത്. യൂണിവേഴ്‌സിറ്റിയിൽ അടിക്കാട്ടുകൾ തീപിടിക്കുന്നത് സാധാരണമായിട്ടുണ്ട്.