എടപ്പാൾ: പി.ജി അക്കാദമിയുടെ വിഷൻ ലോഞ്ചിംഗ് പ്രോഗ്രാം മന്ത്രി കെ ടി ജലീൽ എടപ്പാളിൽ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പി.ജി അക്കാദമി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ധനസഹായം വി.ടി ബൽറാം എം.ൽ.എയുടെ സാന്നിധ്യത്തിൽ മന്ത്രിക്കു കൈമാറി. ശുചിത്വ കേരളത്തിന്റെ ഭാഗമായി പിജി അക്കാദമി എടപ്പാൾ ബ്ലോക്ക് ഓഫീസിനു മുന്നിൽ നിർമ്മിച്ച പൂന്തോട്ടവും മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വി.ടിയ ബൽറാം എം.എൽ.എ മുഖ്യാതിഥിയായി. ചടങ്ങിൽ പി.ജി അക്കാദമി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പി.പി. അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് മെമ്പർ എം.പി ഫൈസൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് മോഹൻദാസ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ്, ജെ.സി.ഐ സോൺ പ്രസിഡന്റ് പ്രകാശ്, എടപ്പാൾ സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.എ.ഷാജി, വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദ്, പ്രോഗ്രാം ചെയർമാൻ നിതിൻ ദാസ്, കൺവീനർ സാദിഖ് അലി, എച്ച്.ആർ മാനേജർ രാജീവ് എന്നിവർ പങ്കെടുത്തു. മികച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.