cooperative-college-festi
കോഓപ്പറേറ്റീവ് കോളേജ് കലോത്സവം വിജയികൾക്ക് മന്ത്രി കെ.ടി. ജലീൽ ട്രോഫി സമ്മാനിക്കുന്നു

വളാഞ്ചേരി: ആൾ കേരള കോഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിന്റെ സഹകരണത്തോടെ വളാഞ്ചേരി എം.ഇ.എസ് കോളേജിൽ രണ്ട് ദിവസമായി നടന്നു വന്നിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തല കോഓപ്പറേറ്റീവ് കോളേജ് കലോത്സവം സമാപിച്ചു. 156 പോയന്റ് നേടി പരപ്പനങ്ങാടി കോളേജ് ജേതാക്കളായി. 66 പോയന്റ് നേടി ഫറോഖ്

കോളേജ് രണ്ടും, 58 പോയന്റ് നേടിപാലക്കാട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉന്നത വിദ്യാദ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഉത്ഘാടനം ചെയ്തു എ.കെ.സി.എ.പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് ഇല്ലിക്കൽ, പ്രെ ഫ: പി.പി.നാരായണൻ, സുബ്രഹ്മണ്യൻ, കെ.കെ.സൈതലവി, ദയാനന്ദൻ പെരിന്തൽമണ്ണ, അനസ് മലപ്പുറം, മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സി.സനൂപ് സ്വാഗതവും ഉസ്മാൻനന്ദിയും പറഞ്ഞു